SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

ക്ഷീരകർഷക സംഗമം: സംഘാടക സമിതി

kheera
സംഘാടക സമിതി രൂപീകരണയോഗം കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: ഡിസംബർ 22ന് ഉദുമയിൽ നടക്കുന്ന കാസർകോട് ജില്ലാ ക്ഷീര കർഷക സംഗമത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പള്ളം മാഷ് ഓഡിറ്റോറിയത്തിൽ കെ. നീലകണ്ഠൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അദ്ധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ചന്ദ്രൻ നാലാംവാതുക്കൽ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുളള, പി. ഭാസ്‌കരൻ നായർ, മാമുനി വിജയൻ, നാരായണൻ, ഇ. ഗോവിന്ദൻ നായർ പെരിയ, രാജൻ പള്ളിപ്പാറ, പ്രദീപൻ ബളാംതോട്, കരിച്ചേരി ഗോപാലകൃഷ്‌ണൻ, രാധാകൃഷ്ണൻ ബീട്ടിയാടി, ഡോ. ഇ. ചന്ദ്രബാബു സംസാരിച്ചു. ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ ഉഷാദേവി പദ്ധതി വിശദീകരണം നടത്തി. ഭാരവാഹികൾ: പി. ഭാസ്‌കരൻ നായർ (ചെയർമാൻ), മാമുനി വിജയൻ (വർക്കിംഗ് ചെയർമാൻ), ഉഷ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL