കാഞ്ഞങ്ങാട്: ദീർഘകാലം മാദ്ധ്യമ പ്രവർത്തകനായിരുന്ന കാവുങ്കൽ നാരായണന്റെ ഫോട്ടോ പ്രസ്‌ഫോറത്തിൽ കെ. നീലകണ്ഠൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. പ്രൊഫ. കെ.പി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കാവുങ്കൽ നാരായണൻ വായനശാലയിലേക്ക് പ്രസ്‌ഫോറം നൽകിയ പുസ്തകങ്ങൾ ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ ഏറ്റുവാങ്ങി. പ്രസ് ഫോറം പ്രസിഡന്റ് ഫസൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ നാരായണൻ, മാനുവൽ കുറിച്ചിത്താനം, ഇ,വി ജയകൃഷ്ണൻ, എം. കുഞ്ഞിരാമൻ, പി. പ്രവീൺ കുമാർ, ഷംസു പെരിയ, കെ.എസ് ഹരി, കെ. ബാബു, എൻ. ഗംഗാധരൻ, കെ. ജയരാജൻ, സജേഷ് അടമ്പിൽ എന്നിവർ സംബന്ധിച്ചു. ആദ്യമായി പ്രസ് ഫോറത്തിലെത്തിയ എം.എൽ.എയെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം പൊന്നാട അണിയിച്ച് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |