കാഞ്ഞങ്ങാട്: ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള കിഴക്കുംകര തിരുമൽ കാഴ്ച സമർപ്പണവും അനുബന്ധ പരിപാടികളും വിജയിപ്പിക്കുന്നതിനായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ദേവസ്ഥാനത്ത് നടത്തി. കിഴക്കുംകര വലിയവളപ്പ് റോഡ് കെ. സുകുമാരന്റെ സ്മരണയ്ക്കായി ഭാര്യ സാവിത്രി ആദ്യ ഫണ്ട് നൽകി ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം കാരണവർ വി.വി രാമകൃഷ്ണൻ കാരണവർ ഫണ്ട് ഏറ്റുവാങ്ങി. സിനിമ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. പ്രസിഡന്റ് ബൈജു അതിയാമ്പൂർ, പി. ബാലകൃഷ്ണൻ, ചന്ദ്രൻ മണ്ണടി, സതീശൻ കെ. വിശ്വനാഥൻ രതീഷ് ചന്ദ്രൻ കുറ്റിയാട്ട്, ടി.വി കറുത്തുഞ്ഞി, ടി.വി ഗോപി, കെ. മീന എന്നിവർ സംസാരിച്ചു. വി. നാരായണൻ സ്വാഗതവും മോഹനൻ കണ്ടത്തിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |