SignIn
Kerala Kaumudi Online
Thursday, 05 November 2026 3.12 PM IST

സിജെപിക്ക് അമേരിക്കയിൽ നിന്നും പാകിസ്ഥാനിൽ നിന്നും സഹായം? 'ഇന്ത്യാവിരുദ്ധ ഫണ്ടിംഗ്' ആരോപണവുമായി കേന്ദ്രം

cjp
അശുതോഷ് റാങ്ക,​ അഭിജീത് ദിപ്കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾക്കെതിരെ വിദേശ ഫണ്ടിംഗ് ആരോപണവുമായി കേന്ദ്രസർക്കാർ. വിദേശത്തുള്ള സന്നദ്ധ സംഘടനകളിൽ നിന്നും ഇന്ത്യയ്ക്ക് എതിരായി പ്രവർത്തിക്കുന്ന വിദേശ ശൃംഖലകളിൽ നിന്നും നിയമവിരുദ്ധമായി സിജെപി പണം സ്വീകരിക്കുന്നതായാണ് കേന്ദ്രത്തിന്റെ ആരോപണം. സിജെപി പ്രവർത്തകർ നിയമവിരുദ്ധമായി പണം സ്വീകരിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തി.

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കും സംഘടനയുടെ വക്താക്കളിൽ ഒരാളായ അശുതോഷ് റാങ്കയ്ക്കും വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. ബംഗളൂരുവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ജിതേന്ദ്ര സിംഗ് ആരോപണങ്ങൾ ഉന്നയിച്ചത്. അഭിജീത് ദിപ്കെയ്ക്ക് അമേരിക്ക ആസ്ഥാനമായുള്ള വ്യക്തികളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അശുതോഷ് റാങ്കയ്ക്ക് പാകിസ്ഥാൻ രാഷ്ട്രീയക്കാരിൽനിന്ന് പണം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ ആരോപിച്ചത്.

അനധികൃത സ്രോതസുകളിൽ നിന്ന് സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്നും ഇന്ത്യാവിരുദ്ധ എൻജിഒകളും രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളും ഇതിന് പിന്നിലുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻജിഒകളും ഇന്ത്യാവിരുദ്ധ ശക്തികളും ചേർന്ന് രാജ്യത്ത് തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

English Summary

The Centre has accused key members of the Cockroach Janata Party (CJP) of receiving illegal foreign funding from sources allegedly linked to anti-India networks. Union Minister Jitendra Singh claimed that founder Abhijeet Dipke received financial support from US-based individuals, while spokesperson Ashutosh Ranka received money from Pakistani politicians. He alleged that foreign-funded NGOs and organisations were spreading misinformation and creating unrest in India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACH JANATA PARTY, CJP FOREIGN FUNDING, CJP PAKISTAN LINKS, CJP US FUNDING, ANTI-INDIA FUNDING ALLEGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360