മൺറോത്തുരുത്ത്: കല്ലട മേഖലയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ കോസ് ഈ വർഷത്തെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഡോ. നീതു മറിയം അലക്സ്, അഹല്യ വിനോദ് (കിഴക്കേ കല്ലട), ഡോ. അശ്വതി മ
റിയം വർഗീസ്, ഡോ.പി. ഗ്രീഷ്മ (പടി.കല്ലട), ജി.പല്ലവി, ഡോ.ശ്രീറാം പണിക്കർ (മൺറോത്തുരുത്ത്) എന്നിവർക്കാണ് അവാർഡ്. ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഇലേഷ്.ജി.കൃഷ്ണൻ, വർഷ ഹരീഷ്, ജി.ആർ.ശബരിനാഥ് (കിഴക്കേ കല്ലട), ഋഷികേശ്, ജെ.ഷിജോ ജോയിക്കുട്ടി (പടി. കല്ലട), ബിസ്മി ബാബു, ശ്രുതി പ്രസാദ് (മൺറോത്തുരുത്ത്) എന്നിവർക്ക് കാഷ് അവാർഡ്, മെമന്റോ, അക്കാഡമിക് സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. മൺറോത്തുരുത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.വിനോദ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.മഹേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.അശോകൻ, എസ്.സോമരാജൻ, വി.എസ്. പ്രസന്നകുമാർ, കെ.ഗോപാലകൃഷ്ണൻ, കെ.ടി.ശാന്തകുമാർ, എൻ.അംബുജാക്ഷ പണിക്കർ, ഡി.ശിവപ്രസാദ്, അലങ്ങാട്ട് സഹജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |