ശാസ്താംകോട്ട: സി.പി.എം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനും പാർട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന കെ. ശ്രീധരന്റെ ഓർമ്മക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ തൊഴിലാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആദ്യ പുരസ്കാരങ്ങൾ മൈനാഗപള്ളി പഞ്ചായത്തിലെ കശുഅണ്ടി തൊഴിലാളി വനിതകൾക്കാണ് നൽകുക. തോട്ടും മുഖം കാഷ്യു കോർപ്പറേഷൻ ഫാക്ടറിക്ക് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. ഷെല്ലിംഗ് വിഭാഗത്തിലെ സിന്ധു കുമാരിയും ഗ്രേഡിംഗ് വിഭാഗത്തിലെ രമണിയും അവാർഡിനർഹരായി. പീലിംഗ് വിഭാഗത്തിലെ അവാർഡിന് സൗത്ത് മൈനാഗപ്പള്ളി കൃപാ കാഷ്യു ഫാക്ടറിയിലെ വിജയകുമാരി അർഹയായി. എസ്.സത്യൻ ചെയർമാനും അബ്ദുൽ റഷീദ് കൺവീനറുമായ ജൂറിയാണ് അവാർഡിനർഹരായവരെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡും കീർത്തി പത്രവും ശില്പവും കാപ്പെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള തൊഴിലാളികൾക്ക് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |