ഓച്ചിറ: സി.പി.എം ക്ലാപ്പന കിഴക്ക് ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എ.സമദ്, ദീപ്തി രവീന്ദ്രൻ, പി.എൻ.ഷാജി, സുഭാഷ് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തൻ, ഏരിയാ സെക്രട്ടറി പി.കെ.ജയപ്രകാശ്, ബി.സജീവൻ, എ.അനിരുദ്ധൻ, ജി.രാജദാസ് തുടങ്ങിയവർ പങ്കെടുത്തു. കുറ്റിയിടത്ത് ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായി. ടി.എൻ.വിജയകൃഷ്ണൻ, എ. എ.സമദ്, വിക്രമൻപിള്ള, പി.ടി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ടി.എൻ.വിജയകൃഷ്ണനെ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |