കൊല്ലം: ശബരിമല മണ്ഡലകാലം വ്രതമാസക്കാലമായി ഓരോ ഭവനത്തിലും ആചരിക്കണമെന്ന് ശബരിമല ശ്രീ അയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ നിർവാഹക സമിതി അഭ്യർത്ഥിച്ചു. വൃശ്ചികം ഒന്നിന് എല്ലാ ഭവനങ്ങളിലും അയ്യപ്പന്റെ ചിത്രം വച്ച് മാലയണിയിച്ച് ശരണം വിളിക്കണം. രാവിലെയും വൈകിട്ടും ശരണം വിളിച്ച് ഭജന നടത്തണം. ചടങ്ങുകൾക്ക് തന്ത്രി മുഖ്യന്മാർ, മുൻമേൽ ശാന്തിമാർ, ഗുരുസ്വാമിമാർ, ശബരിമലയിലെ സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും. ഭവനങ്ങളിലെ ഭദ്രദീപ പ്രകാശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തന്ത്രി മുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിക്കും. നിർവാഹക സമിതി യോഗത്തിൽ തിരുപ്പൂർ മുരളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ മുഖ്യപ്രഭാഷണം നടത്തി. കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, പ്രൊഫ. എൻ.രാജശേഖരൻ നായർ, ഡോ. ശ്രീധരൻ നമ്പൂതിരി, അഡ്വ. പി.കൃഷ്ണമൂർത്തി, അഡ്വ. എൻ.രാധാകൃഷ്ണൻ, പരവൂർ വി.ജെ.ഉണ്ണിക്കൃഷ്ണൻ നായർ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |