SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

മയ്യനാട് സെൻട്രൽ 6403-ാം നമ്പർ ശാഖ

p
എസ്.എൻ.ഡി.പി.യോഗം മയ്യനാട് സെൻട്രൽ 6403-ാം നമ്പർ ശാഖാ പൊതുയോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

മയ്യനാട്: എസ്.എൻ.ഡി.പി യോഗം മയ്യനാട് സെൻട്രൽ 6403-ാം നമ്പർ ശാഖയിലെ പൊതുയോഗം ശാഖാ പ്രസിഡന്റ് രാജു കരുണാകരന്റെ അദ്ധ്യക്ഷതയിൽ മയ്യനാട് പെൻഷൻ ഹാളിൽ നടന്നു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ പി.സുന്ദരൻ, മേഖലാ കൺവീനർ പുണർതം പ്രദീപ് എന്നിവർ സംസാരിച്ചു.
കൊല്ലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനും കെ.പി.സി.സി.സെക്രട്ടറിയുമായ അഡ്വ.ബേബിസണ്ണിനെയും കവി ശിവരാജൻ കോവിലഴികത്തെയും മോഹൻ ശങ്കർ ആദരിച്ചു. ഉന്നത വിജയം നേടിയ എസ്.ആകാശ്, അനന്യ അരുൺ, ഗൗതം ലിജിൻ, ബി.അശ്വൻ, ജി.എസ്.ഗോകുൽ തുടങ്ങിയവരെ അനുമോദിച്ചു.
കൃഷ്ണാ ബിജു ഗുരുസ്മരണയും ഭരണ സമിതി അംഗം ഷാജി അനുസ്മരണവും വൈസ് പ്രസിഡന്റ് രാജു സ്വാഗതവും ഭരണ സമിതി അംഗം പുഷ്പകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL