കൊല്ലം: റോട്ടറി ഡിസ്ട്രിക്ട് 3211 കൊല്ലം റവന്യു സോൺ 15 ന്റെ ഫാമിലി ഇൻവോൾവ്ഡ് റോട്ടറി എന്റർടൈൻമെന്റ് - ഫയർ കോമ്പറ്റിഷൻ ഹോട്ടൽ ഷാ ഇന്റർനാഷണലിൽ നടന്നു. സോൺ 15 അസി. ഗവർണർ റൊട്ടേറിയൻ വിപിൻ കുമാർ അദ്ധ്യക്ഷനായി. കൊല്ലം റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ റൊട്ടേറിയൻ കെ.ജി.കൃഷ്ണകുമാർ, ഫയർ കൊല്ലം റവന്യു ഡിസ്ട്രിക് ചെയർമാൻ ഷിബു റാവുത്തർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് റോട്ടറി ക്ലബ് ഒഫ് കൊല്ലം മെട്രോ, റോട്ടറി ക്ലബ് ഒഫ് ക്വിലോൺ ലോട്ടസ്, റോട്ടറി ക്ലബ് ഒഫ് ഗ്രേട്ടർ കൊല്ലം തുടങ്ങിയ ക്ലബുകളിലെ അംഗങ്ങൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. റോട്ടറി ക്ലബ് ഒഫ് തങ്കശേരി, റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റ് ക്ലബുകളിലെ അംഗങ്ങൾ പങ്കെടുത്തു. റോട്ടറി ഉയരെ ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ റൊട്ടേറിയൻ ഡോ.മീര ജോൺ ഡാനിയേൽ സന്നിഹിതയായിരുന്നു. കലാ മത്സരങ്ങളിലെ വിജയികൾക്ക് റോട്ടറി ഭാരവാഹികൾ ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |