ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. നടുവിലക്കര, ഉള്ളുരുപ്പ്, കോയിക്കൽഭാഗം, ഐത്തോട്ടുവ,കുമ്പളത്ത, കോയിപ്പുറം എന്നീപ്രദേശങ്ങളിലാണ് ഒരാഴ്ച്ചയായി കുടിവെള്ള വിതരണം മുടങ്ങിയത്. കുന്നിൽ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് മുടങ്ങിയതാണ് ജല വിതരണം മുടങ്ങാൻ കാരണം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷനായി. നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.അഖില, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ , ലൈലാ സമദ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാരാളി വൈ.എ.സമദ്, സുബ്രമണ്യൻ, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട, നേതാക്കളായ ഗീവർഗ്ഗീസ്, ഗിരീഷ് കാരാളി, അമ്പുജാക്ഷിഅമ്മ, പ്രീത ശിവൻ, റജ്ല നൗഷാദ്, നിയാസ് വിളന്തറ, വിഷ്ണുതുടങ്ങിയവർ നേതൃത്വം കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |