കൊല്ലം: താമരക്കുളത്തെ കുടിവെള്ള പ്രശ്നം ഒരു മാസമായിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറെ ഉപരോധിച്ചു.
കുഴൽക്കിണർ തകരാറിലായതാണ് ജലവിതരണം തടസപ്പെടാൻ കാരണം. 15 ദിവസത്തിനകം പുതിയ കുഴൽക്കിണർ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഭിഷേക് മുണ്ടയ്ക്കൽ, യു. ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് ബിനു ആലാട്ടുകാവ്, ഏരിയ ജനറൽ സെക്രട്ടറി വിഷ്ണുപ്രസാദ്, ബി.ജെ.പി ടൗൺ ഏരിയ ജനറൽ സെക്രട്ടറി ശിവപ്രസാദ്, നേതാക്കളായ പളനി, രാജാ, ബാലാജി
എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |