SignIn
Kerala Kaumudi Online
Thursday, 22 October 2026 11.43 PM IST

ശങ്കേഴ്സിൽ അപൂർവ ആൻജി​യോ പ്ളാസ്റ്റി​, സുഖം പ്രാപി​ച്ച് 81 വയസുകാരൻ

കൊല്ലം: ഹൃദയത്തിലെ പ്രധാന രക്തക്കുഴലായ ലെഫ്റ്റ് മെയിൻ കൊറോണറിയിൽ കാത്സ്യം അടിഞ്ഞുകൂടി 99 ശതമാനം ബ്ലോക്കുണ്ടായ 81കാരന് ശങ്കേഴ്സിൽ നടത്തിയ സങ്കീർണ ആൻജിയോപ്ലാസ്റ്റി വിജയം. സാധാരണ ആൻജിയോപ്ലാസ്റ്റികളിൽ നിന്ന് വ്യത്യസ്തമായി റോട്ടാഅബ്ലേഷൻ, ഇൻട്രാ വാസ്കുലാർ ലിത്രോട്രിപ്സി സങ്കേതികവിദ്യകൾ സംയോജിപ്പിച്ചായിരുന്നു ശസ്ത്രക്രിയ.

ആൻജിയോപ്ലാസ്റ്റിയിൽ ബലൂൺ ഉപയോഗിച്ചാണ് രക്തക്കുഴലിൽ അടിഞ്ഞുകൂടിയ കാത്സ്യം നീക്കുന്നത്. എന്നാൽ സോണിക് പ്രഷർ വേവ്സ് ഉപയോഗിച്ച് കൂടുതൽ കാഠിന്യമുള്ള കാത്സ്യം പൊട്ടിക്കുന്ന സാങ്കേതിക വിദ്യയാണ് ഇൻട്രാ വാസ്കുലാർ ലിത്രോട്രിപ്സി. ചെറിയ വജ്രമുനയുള്ള ഡ്രിൽ ഉപയോഗിച്ച് കാത്സ്യം നീക്കുന്നതാണ് റോട്ടാഅബ്ലേഷൻ. ഇൻട്ര വാസ്കുലാർ അൾട്രാ സൗണ്ട് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 81 കാരന്റെ ഹൃദയ രക്തക്കുഴലിൽ അടിഞ്ഞുകൂടിയ കാത്സ്യം കൂടുതൽ കാഠിന്യമുള്ളതാണെന്ന് വ്യക്തമായി. ഇതിന് പുറമേ രക്തക്കുഴലിൽ കല്ലുപോലെ കട്ടിയുള്ള കാത്സ്യം മുഴകളും ഉണ്ടായിരുന്നു. ഇതോടെയാണ് റോട്ടാഅബ്ലേഷനും ഇൻട്രാ വാസ്കുലാർ ലിത്രോട്രിപ്സിയും സംയോജിപ്പിച്ചുള്ള അപൂർവ്വ ആൻജിയോപ്ലാസ്റ്റി നടത്താൻ തീരുമാനിച്ചത്. രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ജീൻ പോൾ ചക്കാലയ്ക്കൽ, കാർഡിയാക് സർജൻ ഡോ. എസ്. ആകാശ്, കാർഡിയാക് അനസ്തേഷ്യസ്റ്റ് ഡോ. ദിലീപ് വിജയ് എന്നിവരുടെ നേതൃത്വത്തിലാണ് ആൻജിയോപ്ലാസ്റ്റി നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL