പുനലൂർ: സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷവും കുടുംബ സംഗമവും ആദരിക്കലും നടത്താനും നഗരസഭയിലെ 35 വാർഡ് കൗൺസിലർമാരുടെയും പ്രദേശത്തെ ദൃശ്യ,മാദ്ധ്യമ പ്രവത്തകരുടെയും സംഗമം നടത്താനും ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ട്രസ്റ്റ് ചെയർമാനും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. എസ്. ഇ.സഞ്ജയ് ഖാൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി വത്സലമ്മ അദ്ധ്യക്ഷയായി. പ്രവർത്തക സമിതി ചെയർമാൻ ഇടമൺ ബാഹുലേയൻ , ട്രസ്റ്റ് ട്രഷറർ ആർ. രാജശേഖരൻ,ട്രസ്റ്റ് സെക്രട്ടറി ആനന്ദ്, ജനറൽ കൗൺസിൽ അംഗങ്ങളായ സതീദേവി, ശാന്തമ്മ ജേക്കബ്, നുജും യൂസഫ്, സ്ഥാപക ട്രസ്റ്റി കുട്ടിയമ്മ കുഞ്ഞപ്പി തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സംരക്ഷിച്ചു വരുന്ന 50 ഓളം കിടപ്പ് രോഗികളുടെ കുടുംബാംഗങ്ങൾക്ക് ചടങ്ങിൽ വച്ചു ഭക്ഷ്യധാന്യക്കിറ്റുകളും വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |