കൊല്ലം: അപ്സമാര രോഗികളായ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ് പറയുന്നു.
മസ്തിഷ്കത്തെ ബാധിക്കുന്ന രോഗമാണ് അപസ്മാരം അഥവാ ചുഴലി. സീഷർ ഡിസോഡർ എന്നും ഇതിനെ വിളിക്കാം. ലോകജനസംഖ്യയുടെ ഒരു ശതമാനം ആളുകളിൽ ഈ രോഗം പലതരത്തിൽ കാണുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ഒരേയളവിലാണ് അസംഖം കാണുന്നത്. സ്ത്രീകൾക്ക് ഈ രോഗാവസ്ഥ ഒരു വെല്ലുവിളിയാണ്. കൂടാതെ ആർത്തവം, വിവാഹം, ഗർഭധാരണം, പ്രസവം, കുട്ടികളെ വളർത്തൽ തുടങ്ങിയ പല കാര്യങ്ങളിലും ആശങ്കകളും തെറ്റിദ്ധാരണകളും അവർക്കുണ്ട്. അതിനാൽ ചികിത്സയോടൊപ്പം പ്രത്യേക കൗൺസിലിംഗും ആവശ്യമാണ്.
പ്രധാന കാര്യങ്ങൾ
1. ചെറുപ്പക്കാരായ സ്ത്രീകളിൽ ചികിത്സ ആരംഭിക്കുമ്പോൾ തന്നെ ഫോളിക് ആസിഡ് എന്ന വൈറ്റമിൻ കൂടെ കൊടുക്കണം
2. കാറ്റാമീനിയൽ എപ്പിലെപ്സി: ആർത്തവത്തോടൊപ്പമോ അതിന് മുന്നോടിയായോ അപസ്മാരം അധികമായി വരുന്നത് കാണാറുണ്ട്. മരുന്നിന്റെ അളവ് കൂട്ടിയോ പുതിയൊരു മരുന്ന് കൂടെ ചേർത്തോ താത്കാലികമായി തരണം ചെയ്യാം
3. വിവാഹം: അപ്സമാരം വിവാഹത്തിന് തടസമല്ല. പക്ഷെ വിവാഹം ചെയ്യാൻ പോകുന്ന രണ്ട് പേരും കുടുബാംഗങ്ങളും രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണം
4. ഗർഭധാരണം: പ്ലാൻ ചെയ്തു വേണം ഗർഭം ധരിക്കാൻ. ആറ് മാസമെങ്കിലും അപ്സമാരം നിയന്ത്രിച്ച ശേഷം വേണം ഗർഭം ധരിക്കാൻ. അതുവരെ ഗർഭ നിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കണം. അപസ്മാര ഗുളികകൾ കഴിക്കുന്നതിനാൽ പലപ്പോഴും ഗർഭനിരോധന ഗുളികകൾ ഫലപ്രദമാകില്ല. അതിനാൽ ഗൈനക്കോളജിസ്റ്റുമായി ആലോചിച്ച് മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കണം
5. ഗർഭസമയത്തെ ചികിത്സ: ഗർഭസമയത്ത് നിർബന്ധമായും മരുന്നുകൾ തുടരണം. അപസ്മാരം കൂടുതൽ വന്നാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ മരുന്ന് ഒഴിവാക്കരുത്. ഫലപ്രദമായ രീതിയിൽ ചെറിയ അളവിൽ ഒരു മരുന്ന് മാത്രം കൊടുത്താണ് ചികിത്സിക്കേണ്ടത്.
ശങ്കേഴ്സിൽ ന്യൂറോ
മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് മുതൽ
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് ആരംഭിക്കും. 11 വരെ തുടരും. ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ക്യാമ്പ്.
ആനുകൂല്യം
പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
കൺസൾട്ടേഷൻ ഫീസും ഇ.സി.ജിയും സൗജന്യം
ഇ.ഇ.ജി, എൻ.സി.എസ്, ഡോപ്ലർ എന്നിവയ്ക്ക് 30 ശതമാനം ഇളവ്
സി.ടി സ്കാനിന് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |