SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

എം.ടി അനുസ്മരണവും നിർമ്മാല്യം സിനിമ പ്രദർശനവും

t
കരിങ്ങന്നൂർ നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കരിങ്ങന്നൂർ ഗവ.യു.പി സ്കൂൾ അങ്കണത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കരിങ്ങന്നൂർ നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കരിങ്ങന്നൂർ ഗവ.യു.പി സ്കൂൾ അങ്കണത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.കെ. മുരുകേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ നെസിൻ ശ്രീകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി റെജി വാമദേവൻ നന്ദിയും പറഞ്ഞു. സെക്രട്ടറി ജെ.കുഞ്ഞയ്യപ്പൻ പിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ലിജി, കെ.വിശാഖ് എന്നിവർ സംസാരിച്ചു. തുടർന്ന് എം.ടി. വാസുദേവൻ നായർ എഴുതി സംവിധാനം ചെയ്ത നിർമ്മാല്യം സിനിമയുടെ പ്രദർശനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL