SignIn
Kerala Kaumudi Online
Thursday, 22 October 2026 9.45 PM IST

പുതുവത്സരാഘോഷവും വിമുക്തഭടന്മാരെ ആദരിക്കലും

pp
പുനുക്കന്നൂർ ശാന്തിനഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷവും വിമുക്തഭടന്മാരെ ആദരിക്കലും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: പുനുക്കന്നൂർ ശാന്തിനഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷവും വിമുക്തഭടന്മാരെ ആദരിക്കലും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.എ.വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ഫാ. എം.വൈ. തോമസ്‌കുട്ടി കോർ എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി. കുട്ടികളുടെ കലാമത്സരങ്ങളും അവാർഡ് വിതരണവും നടന്നു. പുതുതായി അസോസിയേഷനിലേക്ക് കടന്നുവന്ന 16 കുടുംബങ്ങളെ സ്വാഗതം ചെയ്തു. വിമുക്തഭടന്മാരായ പങ്കജാക്ഷൻപിള്ള, ആർ. ദിവാകരൻ, കെ. മത്തായി, സജി ജോൺ, ശിവൻകുട്ടി, വി. സുഭാഷ്, സത്യപാലൻ എന്നിവരെ ആദരിച്ചു. ഷട്ടിൽ ബാഡ്മിന്റൺ ജില്ലാതലത്തിൽ വിജയിച്ച ബി.എൽ. ജോബിനെ ആദരിച്ചു. യോഗത്തിൽ എൻ. തുളസീദാസൻ പിള്ള, എസ്. രാമചന്ദ്രൻ, കെ. വാസുദേവൻ, ടി. ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL