SignIn
Kerala Kaumudi Online
Thursday, 22 October 2026 9.45 PM IST

ഒരു പാത്രം, ഒരു സഞ്ചി സമാഹരണം

കൊല്ലം: മഹാകുംഭമേള പ്ലാസ്റ്റിക് വിമുക്തമാക്കാൻ രാജ്യമൊട്ടാകെ നടത്തുന്ന ഏക് ഥൈലാ ഏക് ഥാലി അഭിയാൻ (ഒരു പാത്രം ഒരു സഞ്ചി) പരിപാടിയുടെ ഭാഗമായി തുണിസഞ്ചിയും സ്റ്റീൽ പ്ലേറ്റും സമാഹരിക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കി ജില്ലയിലെ പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകർ. പ്രയാഗ് രാജ് കുംഭമേളയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കുള്ള സ്റ്റീൽ തളികയും തുണി സഞ്ചിയും സമർപ്പണം ഇന്ന് വൈകിട്ട് 5ന് കളക്ടറേറ്റിന് സമീപം ടി.ഡി റോഡിലെ കാപാലീശ്വരമഠം ഹാളിൽ നടക്കും. പരിസ്ഥിതി സംരക്ഷണ സമിതി ദക്ഷിണകേരള സംയോജകൻ എ.കെ. സനൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.കുംഭമേളാപുരി ശുചീകരിക്കാനായി വിന്യസിച്ചിട്ടുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് തുണിസഞ്ചികളും സ്റ്റീൽ പ്ലേറ്റുകളും തീർത്ഥാടകരിലേക്ക് കൈമാറുന്നത്. പര്യാവരൺ ഗതിവിധി പ്രവർത്തകരാണ് കാമ്പയിന് രാജ്യമൊട്ടാകെ നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL