SignIn
Kerala Kaumudi Online
Thursday, 22 October 2026 10.40 PM IST

വെള്ളിമൺ പി.എച്ച്.സിയിൽ വൃദ്ധയ്ക്ക് മരുന്ന് മാറിനൽകിയെന്ന് പരാതി

kk

കുണ്ടറ: വെള്ളിമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൃദ്ധയ്ക്ക് മരുന്ന് മാറിനൽകിയെന്ന് പരാതി. വെള്ളിമൺവെസ്റ്റ് കുളമട പുത്തൻവീട്ടിൽ സുകേഷിനി അമ്മയ്ക്ക് (75) ജീവിതശൈലി രോഗത്തിനുള്ള മരുന്നിന് പകരം മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്ന് നൽകിയെന്നാണ് പരാതി.

സുകേഷിനി അമ്മയുടെ പരാതി ഇങ്ങനെ. കഴിഞ്ഞ ദിവസം മരുന്ന് വാങ്ങാൻ എത്തിയപ്പോൾ ഫാർമസിസ്റ്റ് ഡ്യൂട്ടിയിൽ ഇല്ലായിരുന്നു. മറ്റൊരു ജീവനക്കാരനാണ് മരുന്ന് നൽകിയത്. വീട്ടിലെത്തി മരുന്ന് കഴിച്ചതോടെ ബോധരഹിതയായി തലചുറ്റി വീണു. എന്നാൽ ഫാർമസിയിലെ ലോക്കറിൽ സൂക്ഷിക്കുന്ന മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്ന് മാറിനൽകിയതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി പ്രതിഷേധിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അംബരീഷിന്റെ നേതൃത്വത്തിലുള്ള സംഘം സമരക്കാരുമായി സംസാരിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും ബി.ജെ.പി പ്രവർത്തകർ പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന സമതിയംഗം വെള്ളിമൺ ദിലീപ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL