കൊട്ടാരക്കര: എട്ട് വയസുള്ള ആൺകുട്ടിയെ 2017ൽ പലതവണ ലൈംഗീകമായി പീഡിപ്പിച്ച മേലില ചെങ്ങമനാട് അംബേദ്കർ കോളനിയിൽ രേവതി ഭവനിൽ ബാബുവിനെ (54, ഷിജു) കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർള 70 വർഷം കഠിനതടവിനും, 40000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പ്രതി താമസിക്കുന്ന വീട്ടിലെത്തിച്ച് കുട്ടിയെ പല തവണ പീഡിപ്പിക്കുകയും മറ്റു കുട്ടികളെ ഇത്തരത്തിൽ ചെയ്യണമെന്ന് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നൽകണം. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തോമസ് മാത്യു രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ടി.ബിനുകുമാർ അന്വേഷണം നടത്തി കൊട്ടാരക്കര ഡിവൈ.എസ്.പി എം.എ.നസീർ ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷിഗു.സി.തോമസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |