SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അത്‌ലറ്റിക് മീറ്റ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 8.30ന് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാകും. വനിതാ ബോക്സിംഗ് താരം കെ.സി.ലേഖ ദീപശിഖ തെളിക്കും. നാളെ വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.

സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ കാറ്റഗറികളിലെ വ്യത്യസ്ത മത്സരങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം കായിക താരങ്ങൾ പങ്കെടുക്കും. ഇതിൽ 18 മുതൽ വ്യത്യസ്ത പ്രായത്തിലുള്ള പഠിതാക്കൾ ഉള്ളതിനാൽ 25 വയസിൽ താഴെ, 26-35, 36-50, 51 വയസിന് മുകളിൽ എന്നിങ്ങനെ തരം തിരിച്ചാണ് മത്സരങ്ങൾ.

25 വയസിൽ താഴെയുള്ള വിജയികളായ മത്സരാർത്ഥികൾക്ക് ഇന്റർ കോളേജ്, സ്റ്റേറ്റ് മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും ഓപ്പൺ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL