
കരുനാഗപ്പള്ളി: തെരുവുനായ രണ്ടര വയസുകാരന്റെ ചെവിയുടെ ഒരു ഭാഗം കടിച്ചെടുത്തു. പട. വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ ശ്യാംകുമാർ - സംഗീത ദമ്പതികളുടെ മകൻ ആദിനാഥിന്റെ ഇടത് ചെവിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപ്പൂപ്പൻ രാജേന്ദ്രനൊപ്പം പെരുവക്കാട്ട് ദേവീക്ഷേത്രത്തിന് പിന്നിലെ പറമ്പിൽ നിൽക്കുമ്പോൾ പിന്നിലൂടെയെത്തിയ തെരുവുനായ കുഞ്ഞിന്റെ ചെവിയിൽ കടിക്കുകയായിരുന്നു. നിലവിളി കേട്ട് തിരിഞ്ഞുനോക്കിയ രാജേന്ദ്രൻ പട്ടിയെ കൈകൾ കൊണ്ട് അടിച്ച് ഓടിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |