SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

സി.പി.എം സംസ്ഥാന സമ്മേളനം: സിരകളിൽ ആവേശം നിറയ്ക്കാൻ കലാജാഥ

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ആവേശം ജനങ്ങൾക്കിടയിൽ നിറയ്ക്കാൻ കലാജാഥ ഫെബ്രുവരി പകുതിയോടെ പര്യടനം ആരംഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ കലാജാഥയുടെ പരിശീലനം ആരംഭിക്കും.

ഇടതുപക്ഷത്തിന്റെ പ്രസക്തി, വർഗീയതയുടെ കടന്നുകയറ്റം, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്ന സ്കിറ്റുകളാകും ജാഥയുടെ മുഖ്യആകർഷണം. സ്കിറ്റുകൾക്ക് പുറമേ കഥാപ്രസംഗം, ഫ്യൂഷൻ തുടങ്ങിയവയും ഉണ്ടാകും. കലാജാഥയ്ക്ക് ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുണ്ടാകും. ജവഹർ ബാലഭവൻ കേന്ദീകരിച്ചാകും പരിശീലനം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ജാഥയെത്തും.

സെമിനാറുകളും മത്സരങ്ങളും

വിവിധ വിഷയങ്ങൾ ആസ്പദമാക്കി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രദേശിക സെമിനാറുകൾ പുരോഗമിക്കുകയാണ്. ഇതിന് പുറമേ ലോക്കൽ, ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കായികമത്സരങ്ങളും നടക്കുന്നു. വിവിധ കലാസാഹിത്യ മത്സരങ്ങൾ ലോക്കൽ തലത്തിൽ വൈകാതെ ആരംഭിക്കും. ലോക്കൽ മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ച് ഏരിയാ, ജില്ലാതല മത്സരങ്ങളും ഉണ്ടാകും. പ്രവർത്തകരിൽ ആവേശം സൃഷ്ടിക്കാൻ മുദ്രാവാക്യം വിളി മത്സരവും കാലാമത്സരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL