SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

ചൂടിൽ വെന്തുരുകി ജില്ല

ഇന്നലെ താപനില

35 ഡിഗ്രി സെൽഷ്യസ്

കൊല്ലം: വേനലിന്റെ വരവറിയിച്ചുള്ള കൊടും ചൂടിൽ വലഞ്ഞ് ജില്ല. രണ്ട് ദിവസമായി കടുത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂട് കൂടിയ കാലാവസ്ഥയാണ് കേരളത്തിൽ ഈ മാസങ്ങളിൽ പൊതുവെ അനുഭവപ്പെടുന്നത്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ പകൽ 11 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട വർഷമാണ് 2024. അനുദിനം ചൂട് വർദ്ധിക്കുന്നതിനാൽ 2024നെയും കടത്തിവെട്ടാൻ സാദ്ധ്യതയുണ്ട്. ജില്ലയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35 ഡിഗ്രി സെൽഷ്യസ്.

ശ്രദ്ധിക്കേണ്ടത്

 സൂര്യാഘാതം

 സൂര്യാതപം

 നിർജ്ജലീകരണം

 ശക്തമായ തലകറക്കം

 മന്ദഗതിയിലുള്ള നാഡിമിടിപ്പ്

ചൂടിനെ ചെറുക്കാൻ

 കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യാതിരിക്കുക

 ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളം കുടിക്കുക

 കട്ടികുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

 കുട്ടികളെ വെയിലത്ത് കളിക്കാൻ വിടാതിരിക്കുക

 അസ്വസ്ഥത ഉണ്ടായാൽ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം

 സൂര്യാഘാതമേറ്റവർക്ക് അടിയന്തര ശുശ്രൂഷ നൽകണം

 ധാരാളം വെള്ളം കുടിക്കുക

 ജലാംശം കൂടിയ പച്ചക്കറികൾ, പഴവർഗങ്ങൾ കഴിക്കുക

 എ.സിയിൽ ഇരിക്കുന്നവർ ഓരോ മണിക്കൂർ കൂടുമ്പോൾ 2-4 ഗ്ലാസ് വെള്ളം കുടിക്കണം

 വ്യായാമം രാവിലെ 8ന് മുമ്പും വൈകിട്ട് 4ന് ശേഷവും ചെയ്യുക

വരുന്ന അഞ്ച് ദിവസത്തേക്ക് മഴ ഉണ്ടാകില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

കാലാവസ്ഥാ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL