SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

എസ്.എഫ്‌.ഐ പ്രതിഷേധത്തിൽ സംഘർഷം

കൊല്ലം: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. കേരള സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെയും, എസ്.എഫ്‌.ഐ സംഘടിപ്പിച്ചിരുന്ന അനിശ്ചിതകാല സമരത്തിന്റെ പന്തൽ പൊലീസ് പൊളിച്ചു നീക്കിയതിലും, എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. കൊല്ലം എസ്.എൻ കോളേജിന് മുന്നിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് ആദർശ്, സംസ്ഥാന കമ്മിറ്റി അംഗം ഗോപികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നജീബ്, മിഥുൻ, അജ്മൽ, അഭിജിത്, ജ്യോതി, ദേവിനന്ദന, വിഷ്ണു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി വൈസ് ചാൻസിലറുടെ കോലം കത്തിച്ചു. കേരള സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ ഇന്ന് പഠിപ്പ് മുടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL