2 വയസുള്ള പശുക്കിടാവിനെ കൊന്നു
കൂട് സ്ഥാപിക്കണമെന്ന് ആവശ്യം
പുനലൂർ: തെന്മല പഞ്ചായത്തിലെ നാഗമലയിൽ വീണ്ടും പുലിയിറങ്ങി. ടാപ്പിംഗ് തൊഴിലാളിയുടെ രണ്ട് വയസുള്ള പശുക്കിടാവിനെ കടിച്ചുകൊന്നു. നാഗമല എസ്റ്റേറ്റ് ലയത്തിലെ താമസക്കാരൻ രാജയുടെ വീടിനോട് ചേർന്ന സ്ഥലത്താണ് പശുക്കിടാവിനെ കടിച്ചുകൊന്ന നിലയിൽ കണ്ടത്. ഇന്നലെ രാവിലെയാണ് പശുക്കിടാവിന്റെ തലയും കാലും ഒഴിച്ചുള്ള ഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിൽ ഉടമയും നാട്ടുകാരും കണ്ടെത്തിയത്. തെന്മല ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന പ്രദേശത്താണ് ദിവസവും പുലി വളർത്ത് മൃഗങ്ങളെ കടിച്ചുകൊല്ലുന്നത്. ചൊവ്വാഴ്ച പുലർച്ചെ പുലി പ്രദേശവാസിയായ സോളമന്റെ പശുവിനെ കടിച്ചുകൊന്നിരുന്നു. ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുന്ന പുലിയെ വീഴ്ത്താൻ കൂട് സ്ഥാപിക്കണമെന്ന് തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |