കൊല്ലം: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്ന താലൂക്ക് സെമിനാർ 7ന് വൈകിട്ട് 4.30ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം എസ്.നാസർ ഉദ്ഘാടനം ചെയ്യും. പി.കെ.അനിൽകുമാർ വിഷയാവതരണം നടത്തും.
പ്രസ്തുത പരിപാടിയിൽ അഖിലകേരള വായനോത്സവം, യു.പി വിഭാഗം വായനാമത്സരം, വനിത വായനമത്സരം എന്നീ ഇനങ്ങളിൽ താലൂക്ക് തലത്തിൽ വിജയിച്ചവർക്ക് സമ്മാനം, സർട്ടഫിക്കറ്റ് എന്നിവ നൽകും. സെമിനാറിൽ താലൂക്കിലെ എല്ലാ ഗ്രന്ഥശാലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാറും സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസും അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |