തഴവ: കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് വാർഷിക പൊതുയോഗം സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു .സി.ആർ.മഹേഷ് എം.എൽ.എ മുതിർന്ന വ്യാപാരികളെ ആദരിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഡയറക്ടറി പ്രകാശനവും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ .ബി .ബിജു ചികിത്സാ ധനസഹായ വിതരണവും നിർവഹിച്ചു. വി.ശശിധരൻ അദ്ധ്യക്ഷനായി. കളരിക്കൽ ജയപ്രകാശ് , എം.വേണുഗോപാൽ, കെ.പ്രമോദ് ,കൊല്ലങ്കാവിൽ ജയശീലൻ ,തോമസ് ജോൺകുറിച്ചിയിൽ ,ഷാജഹാൻ പുത്തൻവീട് ,എസ്.വിജയലക്ഷ്മി , ആർ.സുകുമാരൻനായർ, ജമാൽ കോട്ടപ്പുറം ,പി. വിക്രമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |