ഓയൂർ: കേള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വെളിനല്ലൂർ യൂണിറ്റ് സമ്മേളനം കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. കുഞ്ഞയ്യപ്പൻ പിള്ള അദ്ധ്യക്ഷനായി. എസ്. പുഷ്പവല്ലി സ്വാഗതവും യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷാർ ബി.രഘുനാഥപിള്ള വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് എ.എസ്.പ്രസാദ് അനുശോചന പ്രമേയവും ജോ.സെക്രട്ടറി എസ്.ശശിധരൻ നായർ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം ജി.കെ.മുരുകേഷ്, രക്ഷാധികാരി എസ്.വി.രവീന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി ജെ.മോഹനൻ , എ.മോഹനൻ പിള്ള , പി.ആനന്ദൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജെ.കുഞ്ഞയ്യപ്പൻ പിള്ള (പ്രസിഡന്റ്), ബി.മോഹനൻ (സെക്രട്ടറി) സി.ശ്രീകണ്ഠൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |