SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

കാവനാട് മാർക്കറ്ര് നവീകരണം സൗകര്യങ്ങളില്ലാതെ താത്കാലിക ഷെഡ്

preth

പ്രതിഷേധിച്ച് തൊഴിലാളികൾ

കൊല്ലം: കാവനാട് മാർക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി കച്ചവടക്കാരെ മാറ്റാൻ കെട്ടിയ താത്കാലിക ഷെഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതി.

നൂറിലേറെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ് നിലവിൽ കാവനാട് മാർക്കറ്റിലുള്ളത്. ഇവരിൽ 45 പേർ സ്ത്രീകളാണ്. ദേശീയപാതയോരത്ത് ആൽത്തറമൂടിന് സമീപമാണ് താത്കാലിക ഷെഡ് കെട്ടിയിരിക്കുന്നത്. മുഴുവൻ പേർക്കും കച്ചവടത്തിനുള്ള സൗകര്യം പുതുതായി നിർമിച്ച മാർക്കറ്റിലില്ല. ശൗചാലയ സൗകര്യം ഒരുക്കിയിട്ടില്ലെന്നും കച്ചവട‌ക്കാർ പറയുന്നു. ശുദ്ധജലം ലഭിക്കാനും മലിന ജലം ഒഴുകിപ്പോകാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. മലിനജല സംഭരണി ദിനംപ്രതി ശുചീകരിച്ചില്ലെങ്കിലും വലിയ ബുദ്ധിമുട്ട് ഉണ്ടാകും.

കഴിഞ്ഞമാസം അവസാനത്തോടെയാണ് മാർക്കറ്റിൽ നിന്ന് ഒഴിയാനുള്ള നോട്ടീസ് കോർപ്പറേഷൻ നൽകിയത്. തൊഴിലാളികളെ ഒഴിപ്പിക്കാൻ ഇന്നലെ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യു ഇൻസ്പെക്ടർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ മാർക്കറ്റിലെത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മടങ്ങി.

ഒരുങ്ങുന്നത് രണ്ടുനില കെട്ടിടം

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ടു നില കെട്ടിടമാണ് കാവനാട് മാർക്കറ്റിൽ പുതിയതായി നിർമ്മിക്കുന്നത്. കിഫ്ബിയിൽ നിന്ന് രണ്ടുകോടി വിനിയോഗിച്ചാണ് നവീകരണം. ഓരോ സ്റ്റാളിലും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച ഡിസ്‌പ്ളേ ടേബിളുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ടോയ്ലറ്റ്, ഇന്റർലോക്ക് ചെയ്ത മുറ്റം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ നിർവഹണ ഏജൻസി. കച്ചവടക്കാർ താത്കാലിക ഷെഡിലേക്ക് മാറിയാലുടൻ നവീകരണ ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാർക്കറ്റ് പുതുക്കി പ്പണിയുന്നതിന് ഞങ്ങളാരും എതിരല്ല. എന്നാൽ ദിനവും നികുതി പിരിക്കുന്ന കോർപ്പറേഷൻ സ്ത്രീ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും താത്കാലിക സ്ഥലത്ത് ഒരുക്കിയിട്ടില്ല. വേണ്ട നടപടികൾ സ്വീകരിച്ചതിന് ശേഷം ഞങ്ങളോട് മാറാൻ ആവശ്യപ്പെടുന്നതാണ് ഉചിതം

കച്ചവടക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL