കരുനാഗപ്പള്ളി : ആൾ താമസം ഇല്ലാതിരുന്ന വീട് കത്തി നശിച്ചു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. മരുതൂർകുളങ്ങര വടക്ക്, സന്തോഷിന്റെ ഉടമസ്ഥതയിലുള്ള മച്ചനാട്ട് വീടിനാണ് തീപിടിച്ചത്. സംഭവം കണ്ട പരിസരവാസികൾ വീട്ടുടമസ്ഥനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. വീട്ടുപുരയിടത്തിലെ ചപ്പുചവറുകൾ ആരോ കത്തിച്ചതിൽ നിന്ന് തീ പടർന്നതാവാമെന്ന് കരുതുന്നു. വീടിന്റെ മേൽക്കൂര ഉൾപ്പടെ പൂർണമായി കത്തി നശിച്ചതായി വീട്ടുടമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |