SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

ഗുരുക്ഷേത്ര നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം

photo

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ പരിധിയിലുള്ള ആദിനാട് 1263ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്ര നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം ശാഖാ യോഗം പ്രസിഡന്റ് വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എൻ.എസ്.സതീശൻ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് മായാബാബു നന്ദിയും പറഞ്ഞു. ശാഖാ പ്രസിഡന്റ് വിദ്യാധരൻ, ചന്ദ്ര ഭവനത്ത് വിദ്യാധരൻ ( രക്ഷാധികാരികൾ), ശാഖാ സെക്രട്ടറി എൻ.എസ്.സതീശൻ (ചെയർമാൻ), കൃഷ്ണാജ്ഞലി മോഹനൻ , മായാബാബു, സുചിത്രാ സന്തോഷ് (വൈസ് ചെയർമാൻമാർ), കമലൻ പോക്കാട്ട് കണ്ടത്തിൽ (കൺവിനർ), ബേബി വേതസ്, പ്രമോദ് കളയ്ക്കാട്ട്, അനിക്കുട്ടൻ അളകാപുരി, ( ജോയിന്റ് കൺവിനർമാർ) ബാബു സി.പുണ്യം (ട്രഷറർ) എന്നിവർ അടങ്ങുന്ന 31 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL