SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

കരുനാഗപ്പള്ളി അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തണം

തൊടിയൂർ: കേരളത്തിൽ 20 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ ആയി ഉയർത്താൻ അധികൃതർ
തീരുമാനിച്ചതായും അതിൽ കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനെ ഉൾപ്പെടുത്തിയിട്ടില്ലെന്നും റെയിൽവേ ആക്ഷൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. സ്റ്റേഷൻ പരിധിയിൻ പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, എം.എൽ.എമാർ, എം.പി മാർ തുടങ്ങിയവർ ഈ വിഷയം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി കരുനാഗപ്പള്ളിയെ അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് റെയിൽവേ അക്ഷൻ കമ്മിറ്റി ചെയർമാൻ നജീബ് മണ്ണേലും ജനറൽ കൺവീനർ കെ.കെ.രവിയും അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL