SignIn
Kerala Kaumudi Online
Friday, 23 October 2026 1.01 AM IST

എം.ഡി.എം.എയുമായി അമ്മയും മകനും ഉൾപ്പടെ മൂന്നുപേ‌‌ർ അറസ്റ്റിൽ

photo
അഞ്ചൽ എം.ഡി.എം.എ. കേസിൽ അറസ്റ്റിലായ ലീന ജേക്കബ്, റോണക്ക്, ആകാശ് എന്നിവർ

അഞ്ചൽ: അമ്മയും മകനും ഉൾപ്പടെ മൂന്നുപേരെ എം.ഡി.എം.എയുമായി അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കടവറം റോണക് വില്ലയിൽ ലാന ജേക്കബ് (50), മകൻ റോണക് (22), മകന്റെ സുഹൃത്ത് ആലഞ്ചേരി കൃഷ്ണവിലാസത്തിൽ ആകാശ് (22) എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെ അറസ്റ്റിലായ അയിലറ സ്വദേശി പ്രദീപിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രദീപിനെ തമിഴ്നാട്ടിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്. പ്രദീപിന് ഒളിവിൽ പോകാനും മറ്റും ലീന സഹായിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. റോണക് ആയിരുന്നു ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചിരുന്നത്. ആകാശിന് റോണക്കിനൊപ്പം ഇടപാടിൽ പങ്കുണ്ട്. കഴിഞ്ഞ നവംബറിൽ ബൈപ്പാസിൽ വച്ച് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഓട്ടോറിക്ഷയിൽ നിന്നും ഏറത്ത് സാജന്റെ പച്ചക്കറി കടയിൽ നിന്നും എം.ഡി.എം.എ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രദീപാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം മുറുകിയതോടെ പ്രദീപ് നാടുവിട്ടു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL