SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 AM IST

മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നസീംബീവിക്ക് മൂന്ന് മെഡൽ

nasim-
നസീംബീവി

തൊടിയൂർ: കഴിഞ്ഞ 31 മുതൽ 4 വരെ കുന്നംകുളത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നസീം ബീവി നേടിയത് മൂന്നു മെഡൽ. 100 മീറ്റർ ഓട്ടത്തിൽ വെങ്കലവും, 200 മീറ്ററിൽ സ്വർണവും, ലോംഗ്ജംബൽ വെങ്കലവുമാണ് കരസ്ഥമാക്കിയത്.

സംസ്ഥാന-ദേശീയ മീറ്റുകൾക്ക് പുറമേ ചൈന ഉൾപ്പടെ പല വിദേശ രാജ്യങ്ങളിൽ നടന്നിട്ടുള്ള അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള നസീം ബീവി കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിനിയാണ്. റിട്ട.

ട്രഷറി ഒഫീസറായ ഇവർ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമാണ്. നിലവിൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഇടക്കുളങ്ങര പാരിജാതത്തിൽ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഷംസുദ്ദീനാണ് ഭർത്താവ്.

സജി (വെൽഫെയർ ഡിപ്പാർട്ട്മെന്റ്), മിനി (ഫാർമസിസ്റ്റ്), ബിജി (ദുബായ് യൂണിവേഴ്സിറ്റി) എന്നിവർ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL