SignIn
Kerala Kaumudi Online
Friday, 23 October 2026 1.01 AM IST

വയോജന ആരോഗ്യ പരിപാലന പദ്ധതി

പടിഞ്ഞാറെ കല്ലട: വയോസൗഹൃദ ഗ്രാമപഞ്ചായത്തായി അംഗീകാരം നേടിയ പടി.കല്ലട പഞ്ചായത്തിൽ വയോജനങ്ങളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് തുടക്കമായി. വയോജനങ്ങൾക്കുള്ള പരിശോധന, മരുന്ന് വിതരണം, വായോസൗഹൃദ ക്ലബ്ബിൽ തൊഴിൽ യൂണിറ്റ്, യോഗാപരിശീലനം, വിവിധ ചിരിക്കും ചിന്തക്കും വഴിയൊരുക്കുന്ന കലകളുടെ അവതരണം എന്നിവയും ഇതിന്റെ ഭാഗമായി ആയുർവേദ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷനാകും. ഡോ.ടെൻസൺ സ്വാഗതവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത്‌ അംഗങ്ങളായ ഷീലകുമാരി, സിന്ധു കോയിപ്പുറം എന്നിവർ സംസാരിക്കും. ഏയ്ഞ്ചൽ ശാലിനി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL