കടയ്ക്കൽ :കടയ്ക്കൽ ജി.വി.എച്ച്.എസ്.എസിന്റെ 75-ാം വാർഷികാഘോഷങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി. കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ബിനു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എ.നജീം സ്വാഗതം പറഞ്ഞു. സ്കൂളിന്റെ മികവ് റിപ്പോർട്ട് ഹെഡ്മാസ്റ്റർ ടി.വിജയകുമാർ അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം നാടൻപാട്ട് കലാകാരനും അദ്ധ്യാപകനുമായ കലേഷ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവ പ്രതിഭകൾക്കുള്ള അവാർഡുകൾ കിംസാറ്റ് ചെയർമാൻ എസ്.വിക്രമൻ, സംസ്ഥാനതല കായിക പ്രതിഭകൾക്കുള്ള അവാർഡുകൾ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, സംസ്ഥാനതല ശാസ്ത്രമേള പ്രതിഭകൾക്കുള്ള അവാർഡുകൾ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത് എന്നിവർ വിതരണം ചെയ്തു . കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ,കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണപിള്ള, സുധിൻ കടയ്ക്കൽ, ഷാനി, വി.വേണു കുമാരൻ നായർ, മാധുരി , സബിത, വത്സ, ആർ. തങ്കരാജ്, ഷാജഹാൻ, അനിൽ ആരാമം, ഋഷികേശൻ നായർ, നന്ദനൻ ,വികാസ്, രസ്‌ന ,സോണിയ, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |