കൊല്ലം: പ്രതിനിധി സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇന്നലെ വൈകിട്ട് ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ അന്തിമ ധാരണയായി. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ രൂപരേഖയാണ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. സമ്മേളന നഗറിൽ ഇന്ന് രാവിലെ കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ഉദ്ഘാടനം കഴിഞ്ഞാൽ ചായയ്ക്കുള്ള ഇടവേള. തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ട് അവതരണം കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് പിരിയും. തുടർന്ന് റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ച. വൈകിട്ട് മുഖ്യമന്ത്രി നയരേഖ അവതരിപ്പിക്കും. നാളെയാണ് റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച. അടുത്ത ദിവസം നയരേഖയിന്മേലുള്ള ചർച്ചയും നടക്കും. പ്രസീഡിയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്നുരാവിലെയേ അന്തിമ തീരുമാനമാവൂ. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയുടെ ഉള്ളടക്കം ഇന്നലത്തെ സംസ്ഥാന കമ്മിറ്റിയിലും വന്നില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |