കൊല്ലം: '1971ൽ കൊല്ലത്ത് ആദ്യമായി സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയായിരുന്നു. 95ൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ജില്ലാ സെക്രട്ടറിയും സ്വാഗത സംഘം സെക്രട്ടറിയും.'' മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി.കെ.ഗുരുദാസൻ കൊല്ലത്ത് വീണ്ടും സംസ്ഥാന സമ്മേളനം എത്തുമ്പോൾ പഴയകാല ഓർമ്മകളിലേക്ക് സഞ്ചരിച്ചു.
1968ൽ നടന്ന പാലക്കാട് സംസ്ഥാന സമ്മേളനത്തിലാണ് ഗുരുദാസൻ ആദ്യമായി പങ്കെടുത്തത്. 1971ൽ സംസ്ഥാന സമ്മേളന പ്രതിനിധിയല്ലായിരുന്നു. പക്ഷേ എൻ.ശ്രീധരന് പകരം അന്നത്തെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. 1981ൽ ജില്ലാ സെക്രട്ടറിയായി. അതേ സംഘടനാ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 1995ൽ കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. വി.എസ് പക്ഷക്കാരനായ ഗുരുദാസനെതിരെ സി.ഐ.ടി.യു നേതാവായ കേശവൻ നായരാണ് മത്സരിച്ചത്. കേശവന് അഞ്ച് വോട്ട് ലഭിച്ചു. 30 വോട്ട് നേടിയാണ് അന്ന് ഗുരുദാസൻ വീണ്ടും സെക്രട്ടറിയായത്.
പ്രായപരിധി കർശനമാക്കിയതോടെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായെങ്കിലും അതിനുശേഷം നടന്ന സംസ്ഥാന സമ്മേളനങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിലും പ്രത്യേക ക്ഷണിതാവാണ്. മന്ത്രിയായിട്ടും ഒന്നും സമ്പാദിക്കാതിരുന്ന ഗുരുദാസൻ കിളിമാനൂരിൽ പാർട്ടി നിർമ്മിച്ചുനൽകിയ വീട്ടിലാണ് താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |