SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

ഇരവിപുരം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ യജ്ഞം

era

കൊല്ലം: ഇരവിപുരം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ കുമാരി ആവണിയിൽ നിന്ന് ആദ്യനിക്ഷേപം സ്വീകരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ.കൃഷ്ണകുമാർ, കെ.രാധാകൃഷ്ണൻ, എ.ആർഅഭിനന്ദ്, ബാങ്ക് സെക്രട്ടറി ഐ.റാണി ചന്ദ്ര, ബ്രാഞ്ച് മാനേജർ ബിനു ജേക്കബ് ബാങ്ക് ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു. നിക്ഷേപ സമാഹരണ യജ്ഞത്തോടനുബന്ധിച്ച് സഹകാരികൾക്ക് സർക്കാർ നിർദേശപ്രകാരം അധിക പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 1/2 ശതമാനം കൂടുതൽ പലിശയും നൽകും. നിക്ഷേപസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ഒരു മാസം കൊണ്ട് 10 കോടി രൂപയുടെ അധിക നിക്ഷേപം സ്വീകരിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL