
പോരുവഴി: ഇന്ന് മുതൽ 9 വരെ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് സ്ഥാപിക്കാനുള്ള കൊടിമരം ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ചു നടന്ന സമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുദേവൻ അദ്ധ്യക്ഷനായി. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.സുജാത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപിള്ള സ്വാഗതവും ഏരിയ സെക്രട്ടറി ബി.ശശി നന്ദിയും പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയിൽ നിന്ന് ജാഥാ ക്യാപ്ടൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.സുജാത, ജാഥാ മാനേജർ രാജു എബ്രഹാം, ജാഥാ അംഗം എസ്.ജയമോഹൻ എന്നിവർ കൊടിമരം ഏറ്റുവാങ്ങി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സോമപ്രസാദ് ജില്ലാ കമ്മിറ്റി അംഗം പി.ബി.സത്യദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ഗംഗാധരക്കുറുപ്പ്എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |