കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കിടങ്ങയം വടക്ക് 3561 -ാം നമ്പർ ആർ.ശങ്കർ സ്മാരക ശാഖയിലെ ഗുരുമന്ദിര പ്രതിഷ്ഠാ വാർഷിക മഹോത്സവം ഭക്തിനിർഭരമായി. സമ്മേളനം താലൂക്ക് യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജൻ കീർത്തി അദ്ധ്യക്ഷനായി. ശൂരനാട് തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.രാജി, പഞ്ചായത്ത് അംഗം എസ്.മീനു, യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ആർ.സുഗതൻ, വനിതാ സംഘം നേതാക്കളായ സുനി, ചന്ദ്രിക,അനിത, ശാഖാ സെക്രട്ടറി സുഭാഷ് കുന്നൂതറ, വൈസ് പ്രസിഡന്റ് പ്രസാദ് കല്ലുവിള തുടങ്ങിയവർ സംസാരിച്ചു. കോട്ടയം ശ്രീനാരായണ സേവാ നികേതനത്തിലെ ആശാ പ്രദീപ് ആത്മീയ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |