കുളത്തുപ്പുഴ : വനം റേഞ്ചിൽ പെട്ട ചോഴിയക്കോട് ശംഖിലി സെക്ഷന്റെ പരിധിയിലുള്ള നീലിക്കരിക്കം വനത്തിനുള്ളിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഉച്ചയോടെ വനപാലക സംഘം വനത്തിൽ പട്രോളിംഗ് നടത്തുമ്പോൾ രൂക്ഷമായ നാറ്റം അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് ആനയെ അഴുകിയ നിലയിൽ കണ്ടത്. ഏകദേശം 25 വയസ് പ്രായമുള്ളആനയുടെ ജഡത്തിന് 5 ദിവസം പഴക്കം ഉണ്ട്. പ്രായാധിക്യമാണ് മരണകാരണമെന്നു വനംവകുപ്പ് പറയുന്നത്. തിരുവനന്തപുരം ഡി.എഫ്.ഒ അനിൽ ആന്റണിയുടെ നേതൃത്വത്തിൽ കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രൻ, വെങ്കോല്ല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജിത്ത്കുമാർ, ബി.എഫ്.ഒമാരായ ടിനേഷ്, സ്വപ്ന എന്നിവർ ഉൾപ്പെടെ സ്ഥലത്ത് എത്തി മേൽ നടപടികൾ പൂർത്തിയാക്കി വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പോസ്റ്റ് മോർട്ടം നടത്തി . ആനയുടെ ജഡം വനത്തിനുള്ളിൽ സംസ്കരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |