SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

കൊല്ലം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ കളക്ടറേറ്രിന്റെ മതിൽ ചാടിക്കടന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും 15 ഓളം പേർ മതിൽചാടിക്കടന്ന് പ്രവേശിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗം നടത്തിയതോടെയാണ് നേരിയ സംഘർഷം ഉണ്ടായത്. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ആർ. അരുൺരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഷംല നൗഷാദ്, അജു ജോർജ്, ഹാഷിം സുലൈമാൻ, ഷഹനാസ് തൊടിയൂർ,ഇർഷാദ് ബഷീർ, സുഹൈൽ അൻസാരി, രതീഷ് കുറ്റിയിൽ, ഷക്കീം പത്തനാപുരം,ജില്ലാ ഭാരവാഹികളായ , ഷെറിൻ അഞ്ചൽ, അജിത്ത് ലാൽ,അനസ് ഇരവിപുരം, അനന്തൻ പന്മന, അനീഷ് വർഗീസ് കെ.എസ്‍.യു ഭാരവാഹി​ ഫൈസൽ കുഞ്ഞുമോൻ കൊല്ലം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL