SignIn
Kerala Kaumudi Online
Thursday, 22 October 2026 9.45 PM IST

രാത്രിയിൽ സ്ത്രീകൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനാകണം: കളക്ടർ

കൊ​ല്ലം: രാ​ത്രി​കാ​ല​ങ്ങ​ളിൽ സ്​ത്രീ​കൾ​ക്ക് ഭ​യ​മി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള സ്ഥി​തി ഉ​ണ്ടാ​ക​ണ​മെ​ന്നും വ​നി​ത​കൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​കൾ ഉ​ണ്ടാ​യാൽ സർ​ക്കാ​രി​ന്റെ '181' ഹെൽ​പ്പ് ലൈൻ ന​മ്പ​റിൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ക​ള​ക്ടർ എൻ.ദേ​വി​ദാ​സ്. ജി​ല്ല​യിൽ വ​നി​താ-ശി​ശു വി​ക​സ​ന വ​കു​പ്പി​ന്റെ അ​ഭി​മു​ഖ്യ​ത്തിൽ ന​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ണി​വേ​ഴ്‌​സി​റ്റി ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ടെ​ക്‌​നോ​ള​ജി ഓ​ഡി​റ്റോ​റി​യ​ത്തിൽ ന​ട​ന്ന പ​രി​പാ​ടി​യിൽ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സർ പി.ബി​ജി അ​ദ്ധ്യ​ക്ഷയായി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് ശ്രീ​ജ ഹ​രീ​ഷ്, ജി​ല്ലാ ശി​ശു​വി​ക​സ​ന ഓ​ഫീ​സർ എൽ.ര​ഞ്​ജി​നി, സി.ഡി.പിഒ​മാ​രാ​യ പി.ആർ.ക​വി​ത, ജെ.ഗ്രേ​സി, ടിൻ​സി രാ​മ​കൃ​ഷ്​ണൻ, കൊ​ല്ലം ഗ​വ.ആഫ്ടർ കെ​യർ ഹോം സൂ​പ്ര​ണ്ട് ആർ.ബി​ന്ദു, ജി​ല്ലാ​ത​ല ഐ.പി.ഡി.എ​സ് സെൽ ജൂ​നി​യർ സൂ​പ്ര​ണ്ട് ടി.വി​നോ​ദ് തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.

'ഫോർ ഓൾ വു​മൺ ആൻ​ഡ് ഗേൾ​സ് റൈ​റ്റ്. ഇ​ക്വാ​ലി​റ്റി. എം​പ​വർ​മെന്റ്' എ​ന്ന വി​ഷ​യ​ത്തിൽ അ​ഡ്വ. ജി.പ്ര​സ​ന്ന​കു​മാ​രി ബോ​ധ​വത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കൊ​ല്ലം എ​സ്.എൻ കോ​ളേ​ജ് എൻ.എ​സ്.എ​സ് ടീം തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. തു​ടർ​ന്ന് ഫി​ലിം ഷോ​യും ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗ​വ. ആഫ്ടർ കെയർ ഹോം, കൊ​ല്ലം മ​ഹി​ളാ മ​ന്ദി​രം, ഗ​വ. ചിൽ​ഡ്രൻ​സ് ഹോം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​കൾ, അങ്കണ​വാ​ടി പ്ര​വർ​ത്ത​കർ എ​ന്നി​വർ ക​ലാ​പ​രി​പാ​ടി​കൾ അ​വ​ത​രിപ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL