SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 AM IST

മെഡിട്രീന മെഡിസിൻ അപ്ഡേറ്റ് സെമിനാർ

medi

കൊല്ലം: മെഡിട്രീന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി കൊട്ടിയം ബ്രൂക്ക് സെറിൻ ഹോട്ടലിൽ 'മെഡിട്രീന മെഡിസിൻ അപ്ഡേറ്റ് 2025" സെമിനാർ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. മെഡിട്രീന ഗ്രൂപ്പ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ് ഉദ്‌ഘാടനം ചെയ്തു. മെഡിട്രീന ഗ്രൂപ്പ് സാരഥിയും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. പ്രതാപ് കുമാർ മോഡറേറ്ററായി. കൺസൾട്ടന്റ് നെഫ്രോളജിസ്റ്റും കിഡ്‌നി ട്രാൻസ്‌പ്ലാന്റ് വിദഗ്ദ്ധനുമായ ഡോ.റെമി ജോർജായിരുന്നു സെമിനാർ ഓർഗനൈസിംഗ് സെക്രട്ടറി. ഗ്യാസ്‌ട്രോ സർജൻ ഡോ.ബൈജു സേനാധിപൻ, ഡോ. മനു, ഡോ. അനൂപ് സുഗുണൻ, ഡോ. സഞ്ജു, ഡോ. ഷെഫിൽ ഷറഫ്, ഡോ. ലുലു സിറിയക് തുടങ്ങിയ പ്രഗത്ഭ ഡോക്ടർമാർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആരോഗ്യരംഗത്തെ നൂതന സമ്പ്രദായങ്ങളും പുരോഗതികളും സെമിനാറിൽ ചർച്ചയായി. ഒപ്പം ഇഫ്താർ സംഗമവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL