
ചാത്തന്നൂർ: കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന തേനീച്ച വളർത്തലും തേൻ സംസ്കരണവും പരിശീലനം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി ഉദ്ഘാടനം ചെയ്തു. ഇത്തിക്കര, ചടയമംഗലം ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത 90 കർഷകർക്കാണ് പരിശീലനം നൽകുന്നത്. 10 ദിവസത്തെ പരിശീലനം പൂർത്തീകരിക്കുന്ന കർഷകർക്ക് 5 തേനീച്ച കൂടുകളും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകും. രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രോജക്ടിൽ ഉത്പാദിപ്പിക്കുന്ന തേനുകൾ സംഭരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ കടയ്ക്കൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കല്ലുവാതുക്കൽ കാർഡ് ഹാളിൽ ഡോ.നടയ്ക്കൽ ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജെ. രാഖിമോൾ മുഖ്യപ്രഭാഷണം നടത്തി. ട്രെയിനർ ഗോപകുമാർ, ആർ. ശ്രീജ, രശ്മി ജി.നായർ, വിപിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |