SignIn
Kerala Kaumudi Online
Friday, 23 October 2026 1.01 AM IST

രാസലഹരിമാഫിയക്കെതിരെ കെ.എസ്.യു ക്യാമ്പസ് ജാഗരൻ യാത്ര

ശാസ്താംകോട്ട: രാസ ലഹരിമാഫിയക്കെതിരെ കെ.എസ്.യു സംസഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ക്യാമ്പസ് ജാഗരൻ യാത്ര 19ന് രാവിലെ 10ന് ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിൽ എത്തിചേരും. 1000 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്വീകരണം നൽകുവാൻ കെ.എസ്.യു ജില്ലാ സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷനായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യഥു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ,ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.രവി , എക്സികുട്ടീവ് അംഗം തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ,കെ.എസ്.യു സംസ്ഥാന ജനറൽസെക്രട്ടറി അരുൺ, സംസ്ഥാന കമ്മിറ്റി അംഗം കെ.അമൃത പ്രിയ, കെ.എസ്.യു ജില്ലാ ഭാരവാഹികളായ ഫൈസൽ കുഞ്ഞുമോൻ, ശ്യാം ചവറ, ഗൗരി,മീനാക്ഷി, ഇർഷാദ്, ഭരത് ചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL