SignIn
Kerala Kaumudi Online
Friday, 23 October 2026 1.00 AM IST

വനിത സംരംഭകർക്ക് ധനസഹായം

പരവൂർ: പരവൂർ നഗരസഭയുടെ 2024- 25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം നൽകുന്നു. എട്ട് വ്യക്തിഗത സംരംഭങ്ങൾക്ക് 90000 രൂപാ വീതം സബ്സിഡി നൽകി എട്ട് സ്‌റ്റിച്ചിംഗ് ആൻഡ് ഗാർമെന്റ്സ് മേക്കിംഗ് യൂണിറ്റുകൾ ആരംഭിച്ചു.
രണ്ട് വനിതാ ഗ്രൂപ്പുകൾക്കായി 3.75 ലക്ഷം രൂപാ വീതം സബ്സിഡി അനുവദിച്ച് ഒരു വസ്ത്ര നിർമ്മാണ യൂണിറ്റും ഒരു ഭക്ഷ്യോത്പന്ന യൂണിറ്റും ആരംഭിച്ചു. ഈ വർഷം പുതിയ സംരംഭങ്ങൾക്ക് ആകെ 14.2 ലക്ഷം രൂപ സബ്സിഡി വകയിരുത്തി ചെലവഴിച്ചു. സംരംഭങ്ങളിലൂടെ 20 ഓളം വനിതകൾക്ക് തൊഴിൽ നൽകി. പദ്ധതികളിൽ ആകെ നിക്ഷേപം 19.60 ലക്ഷം രൂപയാണ്. മെഷിനറികളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ നിർവഹിച്ചു. സബ്സിഡി അനുവദിച്ച ഉത്തരവുകൾ സംരംഭകർക്ക് ചടങ്ങിൽ കൈമാറി. വൈസ് ചെയർമാൻ സഫർ കയാൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ, നഗരസഭാ സെക്രട്ടറി അബ്ദുൽ സജീം, വ്യവസായ വികസന ഓഫീസർ വി.അശോകൻ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL