SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

എൻ.എച്ച്.എം ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

കൊല്ലം: ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കെ.എസ് പുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള 35 ആശാ പ്രവർത്തകരുടെ ഓണറേറിയം തടഞ്ഞു വെച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറയുടെ നേതൃത്വത്തിൽ എൻ.എച്ച്.എം ഓഫീസ് ഉപരോധിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഇർഷാദ് ബഷീർ, ഷമീർ മയ്യനാട്, ഫൈസൽ കുഞ്ഞുമോൻ, വിപിൻ ജോസ് മയ്യനാട്, സെയ്ദലി മുണ്ടയ്ക്കൽ, അയത്തിൽ ശ്രീകുമാർ, ഷാഫി, ടോജിൻ പള്ളിത്തോട്ടം, ഷാനു, അയത്തിൽ ഫൈസൽ, നവിൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL